റെഡ് ക്രസന്റിനെ തെരഞ്ഞെടുത്തതിൽ സർക്കാരിന് പങ്കില്ല; സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്വം അവർക്ക് മാത്രമെന്നും കോടിയേരി

റെഡ് ക്രസന്റിനെ തെരഞ്ഞെടുത്തതിൽ സർക്കാരിന് പങ്കില്ല; സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്വം അവർക്ക് മാത്രമെന്നും കോടിയേരി

വടക്കാഞ്ചേരിയിൽ ഭവന നിർമാണത്തിന് റെഡ് ക്രസന്റിനെ ഏൽപ്പിച്ച നടപടിയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ എഴുതിയ ‘വേണ്ടത് വിവാദമല്ല, വികസനം’ എന്ന ലേഖനത്തിലാണ് കോടിയേരി വിശദീകരിക്കുന്നത്.

വീട് നിർമിക്കാനുള്ള ഏജൻസിയെ നിർണയിച്ചതിൽ സർക്കാരിന് പങ്കില്ല. റെഡ് ക്രസന്റ് സംസ്ഥാന സർക്കാർ നൽകിയ ഭൂമിയിൽ അവരുടെ ചെലവിൽ വീട് നിർമിച്ച് വരികയാണ്. റെഡ് ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്വം അവർക്ക് മാത്രമാണ്.

റെഡ് ക്രസന്റിന്റെ കാരുണ്യപദ്ധതിയെ അപകീർത്തിപ്പെടുത്തിയാലും വേണ്ടില്ല സർക്കാരിന് മേൽ കരി തേച്ചാൽ മതിയെന്ന ചിന്തയിലാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവും. വികസനം മുരടിച്ചാലും വേണ്ടില്ല, വിവാദം വളർത്തി എൽ ഡി എഫ് ഭരണത്തെ ദുർബലപ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം

ബിജെപി, കോൺഗ്രസ്-മുസ്ലീം ലീഗ് സംയുക്ത പ്രതിപക്ഷത്തിന്റെ വിവാദ വ്യാവസായത്തിന്റെ ഉത്പന്നങ്ങൾ അവർക്ക് നേരെ തന്നെ പാഞ്ഞടുക്കുന്ന ഗതികെട്ടാപ്രേതങ്ങളായി മാറുന്നുണ്ട്. തമിഴ് സഹോദരൻമാരെ മലയാളികൾക്കെതിരെയായി തിരിച്ചുവിടുന്ന നടപടിയാണ് അവരിൽ നിന്നുണ്ടായത്. ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതി ഏറ്റവും പ്രശംസാർഹമാണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.

Share this story