പെട്ടിമുടിയിൽ എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 15 പേരെ

പെട്ടിമുടിയിൽ എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 15 പേരെ

ഉരുൾപൊട്ടലുണ്ടായ ഇടുക്കി പെട്ടിമുടിയിൽ ഇന്നും തെരച്ചിൽ തുടരുന്നു. എട്ടാം ദിവസമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നത്. കന്നിയാറ് കേന്ദ്രീകരിച്ചാണ് നിലവിൽ തെരച്ചിൽ നടക്കുന്നത്. പുഴയിൽ മണ്ണിടിഞ്ഞ് നിരന്ന ഇടങ്ങളിൽ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധന നടത്തും.

ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയും തുടരും. ഇതുവരെ 55 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 15 പേരെ കൂടി കണ്ടെത്തേണ്ടതായുണ്ട്. ഇന്നലെ നടന്ന തെരച്ചിലിൽ ആരെയും കണ്ടെത്തിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്നലെ ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു.

ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. മൂന്നാർ ടീ കൗണ്ടിയിൽ അവലോകന യോഗത്തിന് ശേഷം പെട്ടിമുടി പുനരധിവാസ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Share this story