പൂജപ്പുര സെൻട്രൽ ജയിലിലെ 63 തടവുകാർക്ക് കൂടി കൊവിഡ്; ജയിലിൽ 164 രോഗബാധിതർ

പൂജപ്പുര സെൻട്രൽ ജയിലിലെ 63 തടവുകാർക്ക് കൂടി കൊവിഡ്; ജയിലിൽ 164 രോഗബാധിതർ

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ 63 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി. ഇന്ന് 163 പേരെ പരിശോധിച്ചപ്പോൾ 63 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി ജയിലിൽ പരിശോധന തുടരുകയാണ്. തടവുപുള്ളികൾക്ക് പുറമെ ഒരു അസി. പ്രിസൺ ഓഫീസർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലിൽ നിന്നും ജയിൽ ആസ്ഥാനത്ത് ശുചീകരണ പ്രവൃത്തിക്ക് വന്ന രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചു

സെൻട്രൽ ജയിലിൽ 975 തടവു പുള്ളികളാണ് കഴിയുന്നത്. ഇവരെയാകെ പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. ജയിലിലെ മറ്റ് ഉദ്യോഗസ്ഥർക്കും പരിശോധന നടത്തും.

Share this story