ഐറിഷ് നഴ്സിംഗ് ബോര്‍ഡിലേക്ക് മത്സരിക്കാൻ യോഗ്യത നേടി ആദ്യ മലയാളി വനിത

ഐറിഷ് നഴ്സിംഗ് ബോര്‍ഡിലേക്ക് മത്സരിക്കാൻ യോഗ്യത നേടി ആദ്യ മലയാളി വനിത

ഡബ്ളിൻ: അയർലണ്ട് ചരിത്രത്തിൽ, ഒരുപക്ഷേ യൂറോപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു മലയാളി വനിത നഴ്സിംഗ് ബോർഡ് പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നു!!

ഐറിഷ് നഴ്സിംഗ് ബോര്‍ഡിലേക്ക് മത്സരിക്കാൻ യോഗ്യത നേടി ആദ്യ മലയാളി വനിത

പാലാ കല്ലറക്കൽ വില്യം-റോസമ്മ ദമ്പതികളുടെ മകളും തൊടുപുഴ തെക്കേമതിലുങ്കൽ മനോജിന്റെ ഭാര്യയും ആയ രാജിമോൾ മനോജ് ആണ്‌ ഈ പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നത്.

പാലാ അൽഫോൺസ കോളേജ്, ഡൽഹി സർ ഗംഗാറാം ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ പഠന ശേഷം ഡൽഹി, സൗദി അറേബ്യ, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലുകളിലെ ഔദ്യോഗിക പരിശീലനങ്ങൾക്ക് ശേഷം 2003-ലാണ് ശ്രീമതി രാജിമോൾ അയർലണ്ടിലേക്ക് ഉപരിപഠനത്തിനും ജോലിക്കും ആയി ഇമ്മിഗ്രേറ്റ് ചെയ്യുന്നത്. ഡബ്ലിനിലേ St. വിൻസെന്റ് ഹോസ്പിറ്റലിലെ ആദ്യ ഇന്ത്യൻ ICU നേഴ്സ് രാജിമോൾ ആണ്‌.

കഴിഞ്ഞ രണ്ടു ദശാബ്ദം ആയി അയർലണ്ടിൽ ഔദ്യോഗിക സേവനം ചെയ്യുകയും അതോടൊപ്പം ഉന്നത വിദ്യാഭ്യാസം തുടരുകയും ചെയ്ത രാജിമോൾ നഴ്സിങ്ങിൽ വിവിധ മാസ്റ്റേഴ്സ് ഡിഗ്രികൾ (Masters in Nursing Management, Royal College of Surgeons, Masters in Clinical Practice & Critical Care Nursing, University College of Dublin) കരസ്ഥമാക്കുകയും അയർലണ്ടിലെ തന്നെ പല ഹോസ്പിറ്റലുകളിലും വ്യത്യസ്ത (നഴ്സിംഗ് മാനേജർ, Telephone Triage നേഴ്സ് മുതലായ) പദവികളിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. മുതിർന്ന വിദ്യാർത്ഥികൾ ആയ മക്കളോടുകൂടി (മാനവ് & മിഡ്നാവ്) വിക്‌ലോയിൽ സ്ഥിരതാമസം ആണ്‌.

നീണ്ട കാലയളവിലെ അയർലണ്ട് ജീവിതത്തിൽ നേടിയെടുത്ത മികവുറ്റ എത്നിക് & മിക്സഡ് കമ്മ്യൂണിറ്റി/ സൊസൈറ്റി ബന്ധങ്ങളും പുതിയ തലമുറ മൈഗ്രന്റ്‌സ് ആയുള്ള നിരന്തര സംവാദങ്ങളും ഐറിഷ് നഴ്സിംഗ് സിസ്റ്റത്തിനെക്കുറിച്ചുള്ള ഗ്രാസ്റൂട്ട് ലെവൽ അറിവും തന്റെ സെലക്ഷനിലേക്കുള്ള ചവിട്ടുപടികൾ ആയാസരഹിതമാക്കും എന്നുള്ള വിശ്വാസത്തിൽ ആണ്‌ രാജിമോൾ. പഠനകാലത്തു തന്നെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരു NCC കേഡറ്റും മികച്ച ഡിബേറ്ററും ബൈക്ക് റൈഡിങ് & ട്രാവൽ ഹോബിയും ഉള്ള രാജിമോൾ ഇതിനോടകം 20ൽ പരം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പിലെ രാജിമോൾ മനോജിന്റെ വിജയം അയർലണ്ട് ഇന്ത്യൻ സമൂഹത്തിന് വിശിഷ്യാ മലയാളികൾക്ക് അഭിമാനവും ഐറിഷ് നഴ്സിംഗ് ബോർഡിന് ഒരു മുതൽക്കൂട്ടും ആവും എന്ന് നിസംശയം ഉറപ്പിക്കാം.

Share this story