സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി

സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി

തിരുവനന്തപുരം: സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തെ നികുതിയാണ് വേണ്ടെന്ന് വച്ചത്. കോവിഡ്-19 രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നികുതി ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചതോടെ രണ്ടാഴ്ചയായി സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നികുതി അടയ്ക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടും ബസുടമകള്‍ വഴങ്ങിയില്ല. തൊഴിലാളികളുടെ ആറുമാസത്തെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഇളവുകള്‍ അനുവദിച്ചതോടെ അടുത്തദിവസം മുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഉടമകള്‍ അറിയിച്ചു

Share this story