കൊല്ലത്ത് നവവരനുൾപ്പെടെ നാല് പേർക്ക് കൊവിഡ്; വിവാഹത്തിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ

കൊല്ലത്ത് നവവരനുൾപ്പെടെ നാല് പേർക്ക് കൊവിഡ്; വിവാഹത്തിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ

കൊല്ലം പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത നാല്‌പേർക്ക് കൊവിഡ്. നവവരനും ബന്ധുക്കളും ഉൾപ്പെടെ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വിവാഹത്തിൽ പങ്കെടുത്ത മറ്റുള്ളവർ ക്വാറന്റൈനിൽ പ്രവേശിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹം നടന്നത്.

48 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇതിൽ നാല് പേർക്കാണ് രോഗബാധ. ബാക്കിയുള്ള 44 പേരെ നിരീക്ഷണത്തിലാക്കി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് വിവാഹ ചടങ്ങുകൾ നടന്നതെന്നും സൂചനയുണ്ട്.

Share this story