വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണങ്ങൾ

വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്താണ് രണ്ട് മരണങ്ങളും തമിഴ്‌നാട് സ്വദേശി വിജയ(31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ(62) എന്നിവരാണ് മരിച്ചത്. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞത്താണ് താമസം. കഴിഞ്ഞ ദിവസം വിജയ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കുട്ടി പ്രസവ സമയത്ത് തന്നെ മരിച്ചു.

പ്രതാപൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏഴ് പേരാണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ് മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ച് മരിച്ചു. 47 വയസ്സായിരുന്നു.

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആലുവ സ്വദേശി സദാനന്ദൻ(57) മരിച്ചു. മൂത്തകുന്നം സ്വദേശി വൃന്ദ ജീവൻ(54) മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു.

കോഴിക്കോട് ജില്ലയിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. വടകര റൂറൽ എസ് പി ഓഫീസ് ജീവനക്കാരനായ ഷഹീൻ ബാബു, മാവൂർ സ്വദേശി സുലു എന്നിവരാണ് മരിച്ചത്.

Share this story