ഒരു വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പ്രോട്ടോക്കോൾ ഓഫീസർ

ഒരു വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പ്രോട്ടോക്കോൾ ഓഫീസർ

കഴിഞ്ഞ ഒരു വർഷമായി യുഎഇ നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ. കസ്റ്റംസിനെയാണ് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽകുമാർ ഇക്കാര്യം അറിയിച്ചത്. എൻഐഎക്കും പ്രോട്ടോക്കോൾ ഓഫീസർ ഉടൻ മറുപടി നൽകും

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ പ്രതിരോധത്തിലാക്കുന്നതാണ് പ്രോട്ടോക്കോൾ ഓഫീസറുടെ മറുപടി. നയതന്ത്ര പാഴ്‌സലിന് അനുമതി നൽകുന്നത് പ്രോട്ടോക്കോൾ ഓഫീസറാണ്. പ്രോട്ടോക്കോൾ ഓഫീസർ സമ്മതപത്രം നൽകിയാലാണ് പാഴ്‌സൽ വിട്ടുകൊടുക്കുക. ഇതിന് ശേഷം രേഖ ഓഫീസർക്ക് തിരിച്ചു നൽകുകയും ചെയ്യണമെന്നാണ് ചട്ടം

മതഗ്രന്ഥങ്ങൾ എത്തിയത് നയതന്ത്ര പാഴ്‌സലായിട്ടാണെന്നായിരുന്നു മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നത്. മതഗ്രന്ഥങ്ങൾ സർക്കാർ സ്ഥാപനമായ സി ആപറ്റിന്റെ വാഹനത്തിൽ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞിരുന്നു. സി ആപ്റ്റിൽ നിന്നും ചില പാഴ്‌സലുകൾ പുറത്തേക്ക് പോയതിൽ കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Share this story