സിയാദ് വധം: അറസ്റ്റിലായ കോൺഗ്രസ് കൗൺസിലർക്ക് ജാമ്യം

സിയാദ് വധം: അറസ്റ്റിലായ കോൺഗ്രസ് കൗൺസിലർക്ക് ജാമ്യം

കായംകുളത്തെ സിപിഎം നേതാവ് സിയാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോൺഗ്രസ് നേതാവും നഗരസഭാ കൗൺസിലറുമായ കാവിൽ നിസാമിന് ജാമ്യം. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.

മുഖ്യപ്രതി മുജീബിനെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിനാണ് നിസാമിനെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നേതൃത്വത്തിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സിപിഎം ആരോപിക്കുന്നു. കൃത്യം നടത്തിയ ശേഷം മുജീബ് വീട്ടിലെത്തിയത് നിസാമിന്റെ ബൈക്കിലാണ്. വഴിമധ്യേ കൊലപാതക വിവരം മുജീബ് നിസാമിനോട് പറഞ്ഞിരുന്നു.

മുജീബിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തു. സിയാദിനെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു സ്ഥലത്തുണ്ടായ സംഘർഷത്തിൽ മുജീബിന് വെട്ടേറ്റിരുന്നു.

Share this story