കായംകുളത്തെ സിപിഎം നേതാവിന്റെ കൊലപാതകം: കോൺഗ്രസ് കൗൺസിലർ നിസാം അറസ്റ്റിൽ

കായംകുളത്തെ സിപിഎം നേതാവിന്റെ കൊലപാതകം: കോൺഗ്രസ് കൗൺസിലർ നിസാം അറസ്റ്റിൽ

കായംകുളത്ത് സിപിഎം നേതാവ് സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. കാവിൽ നിസാം ആണ് അറസ്റ്റിലായത്. സിയാദിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചതിനാണ് നിസാം അറസ്റ്റിലായത്.

കുറ്റകൃത്യം നടന്നത് നിസാമിന് അറിയാമായിരുന്നു. എന്നിട്ടും പോലീസിൽ വിവരം അറിയിക്കാതെ പ്രതിയെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. നാലംഗ ക്വട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേർ ബൈക്കിലും രണ്ട് പേർ കാറിലുമാണ് എത്തിയത്.

റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുകയായിരുന്ന സിയാദിനെ ബൈക്കിലെത്തിയ മുജീബ് വെട്ടുകയും കുത്തുകയുമായിരുന്നു. കരളിലേറ്റ മുറിവാണ് മരണകാരണം. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Share this story