സിയാദിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ്; കൗൺസിലറുടെ അറസ്റ്റ് ഇതിന് തെളിവെന്ന് കോടിയേരി

സിയാദിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ്; കൗൺസിലറുടെ അറസ്റ്റ് ഇതിന് തെളിവെന്ന് കോടിയേരി

കായംകുളത്ത് സിപിഎം പ്രവർത്തകൻ സിയാദിനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ കോൺഗ്രസ് നേതൃത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് കൗൺസിലറെ അറസ്റ്റ് ചെയ്തത് ിതിന് തെളിവാണ്.

സിയാദിന്റെ ജനകീയത ഭീഷണിയായി കോൺഗ്രസ് കരുതിയതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. കൊല നടത്തിയ ക്രിമിനലിനെ രക്ഷപ്പെടുത്തിയത് കോൺഗ്രസ് നേതാവാണെന്നതും ആസൂത്രണത്തിന് പിന്നിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഉറപ്പിക്കുന്നു. രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന പ്രതിയെ സ്വന്തം സ്‌കൂട്ടറിൽ കയറ്റിയാണ് കൗൺസിലറായ കോൺഗ്രസ് നേതാവ് രക്ഷപ്പെടുത്തിയത്.

സിയാദ് വധവുമായി ബന്ധപ്പെട്ട് കായംകുളം കൗൺസിലർ കാവിൽ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വെറ്റ മുജീബിനെ രക്ഷപ്പെടുത്തിയത് ഇയാളാണ്.

Share this story