നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവം, മാതാവിന് ശിക്ഷ വിധിച്ച് താമരശ്ശേരി കോടതി

നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവം, മാതാവിന് ശിക്ഷ വിധിച്ച് താമരശ്ശേരി കോടതി

നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിന് ശിക്ഷ. ഒന്നാം പ്രതിയായ കുഞ്ഞിന്റെ മാതാവ് ഓമശ്ശേരി ചക്കാനകണ്ടി ഹഫ്‌സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷിച്ചത്.

ആയിരം രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ വിധിച്ചത്. ജുവനൈൽ ആക്ടിലെ 75,87 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. യുവതിയുടെ ഭർത്താവ് അബൂബക്കർ, സിദ്ധൻ മുഷ്താരി വളപ്പിൽ ഹൈദ്രോസ് തങ്ങൾ എന്നിവരെ കോടതി വെറുതെവിട്ടു

2016ലാണ് കേസിനാസ്പദമായ സംഭവം. അഞ്ച് ബാങ്ക് വിളി കേൾക്കാതെ കുട്ടിക്ക് മുലപ്പാൽ നൽകരുതെന്ന സിദ്ധന്റെ നിർദേശമനുസരിച്ചാണ് കുട്ടിക്ക് മുലപ്പാൽ നിഷേധിച്ചത്. ആശുപത്രിയിലെ നഴ്‌സിന്റെ പരാതിയെ തുടർന്നാണ് അബൂബക്കർ സിദ്ധിക്കിനും ഭാര്യക്കും എതിരെ കേസെടുത്തത്.

കുട്ടിയുടെ ജീവന് പോലും ഭീഷണിയായ സംഭവത്തിൽ ജില്ലാ കലക്ടറും ബാലാവകാശ കമ്മീഷനും നേരിട്ട്് ഇടപെട്ടിരുന്നു. എന്നാൽ അബൂബക്കറും ഹഫ്‌സത്തും കുഞ്ഞിന് സിദ്ധൻ പറയാതെ മുലപ്പാൽ നൽകില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്ന് പോലീസ് സിദ്ധനെയും യുവതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തിരുന്നു.

Share this story