വിദേശസഹായം കൈപ്പറ്റൽ: മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്രാന്വേഷണം

വിദേശസഹായം കൈപ്പറ്റൽ: മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്രാന്വേഷണം

മന്ത്രി കെ ടി ജലീലീനെതിരെ കേന്ദ്ര ധനമന്ത്രാലയം അന്വേഷണം നടത്തും. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിലാണ് അന്വേഷണം. ചട്ടങ്ങൾ ലംഘിച്ച് മതഗ്രന്ഥങ്ങൾ കടത്തിയെന്ന ആക്ഷേപം വിദേശകാര്യ മന്ത്രാലയവും പരിശോധിക്കും.

വിദേശസഹായം സ്വീകരിച്ചെന്ന് മന്ത്രി തന്നെ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നത്. മന്ത്രിയുടെ ചട്ടലംഘനത്തെ കുറിച്ചുള്ള പരാതികൾ പ്രധാനമന്ത്രിക്കും ആഭ്യന്തര, വിദേശ, ധനകാര്യ മന്ത്രാലയങ്ങൾക്കും കിട്ടി.

നിയമനിർമാണ സഭാംഗങ്ങൾ പണമോ പാരിതോഷികമോ കൈപ്പറ്റുന്നതിന് മുമ്പ് കേന്ദ്രാനുമതി തേടണമെന്നതാണ് ചട്ടം. നിയമലംഘനം നടന്നാൽ കേന്ദ്ര ഏജൻസിക്ക് അന്വേഷിക്കാം. അക്കാര്യം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. ധനമന്ത്രാലയത്തിന് കീഴിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന. അതേസമയം ഏത് അന്വേഷണത്തെയും നേരിടുമെന്ന് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി.

Share this story