ചന്ദനക്കടത്ത് വനംവകുപ്പിനെ അറിയിച്ചെന്ന സംശയം; ഇടുക്കി മറയൂരിൽ യുവതിയെ വെടിവെച്ചു കൊന്നു

ചന്ദനക്കടത്ത് വനംവകുപ്പിനെ അറിയിച്ചെന്ന സംശയം; ഇടുക്കി മറയൂരിൽ യുവതിയെ വെടിവെച്ചു കൊന്നു

ഇടുക്കി മറയൂരിൽ യുവതിയെ വെടിവെച്ചു കൊന്നു. പാണപ്പെട്ടി കുടിയിലാണ് സംഭവം. 34കാരിയായ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ചന്ദ്രികയുടെ സഹോദരി പുത്രനടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. ചന്ദനത്തടി മുറിച്ച് കടത്തിയത് ചന്ദ്രിക വനംവകുപ്പിന് വിവരം നൽകിയെന്ന സംശയത്തിലാണ് പ്രതികൾ കൃത്യം നടത്തിയത്. കാളിയപ്പൻ, മണികണ്ഠൻ, മാധവൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരിപുത്രൻ.

Share this story