ലൈഫ് മിഷൻ പദ്ധതി: ചീഫ് സെക്രട്ടറിക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്

ലൈഫ് മിഷൻ പദ്ധതി: ചീഫ് സെക്രട്ടറിക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എൻഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. ലൈഫ് പദ്ധതിയിൽ കേന്ദ്രാനുമതി തേടിയിരുന്നോ എന്നും തേടിയിരുന്നുവെങ്കിൽ ഇത് സംബന്ധിച്ച കേന്ദ്രാനുമതിഫയൽ ഹാജരാക്കാനും ഇ ഡി നിർദേശിക്കുന്നു

കരാർ തുക എങ്ങനെ കൈമാറ്റം ചെയ്തു എന്നും നോട്ടീസിൽ ചോദിക്കുന്നുണ്ട്. നിയമോപദേശവും മിനിറ്റ്‌സും ഉൾപ്പെടെ രേഖകൾ കൈമാറണമെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സർക്കാരിൽ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമ്മിഷൻ തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാർക്കോ വേണ്ടിയാണെന്നും ഇത് ആർക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു

Share this story