കണ്ണൂര്‍ വിമാനത്തവാളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്തവാളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്തവാളത്തില്‍ യാത്രകാരനില്‍ നിന്ന് ഒരു കിലോയിലേറെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി ഹാരിസില്‍ നിന്നാണ് 1135 ഗ്രാം സ്വര്‍ണം പിടികൂടിയത്.

പിടികൂടിയ സ്വർണ്ണത്തിന് 60,26,850 രൂപവിലവരും. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കണ്ടെടുത്തത്.

Share this story