പ്രതിപക്ഷത്തിന്‍റെ നാവടപ്പിച്ച് മുഖ്യമന്ത്രി; നിങ്ങളുടെ ശീലം വച്ച് എന്നെ അളക്കണ്ട

പ്രതിപക്ഷത്തിന്‍റെ നാവടപ്പിച്ച് മുഖ്യമന്ത്രി; നിങ്ങളുടെ ശീലം വച്ച് എന്നെ അളക്കണ്ട

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ നാവടപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളം അദാനിയെ ഏല്‍പിച്ചതിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷനേതാവിന്‍റെ വിമര്‍ശനങ്ങള്‍ക്ക് രോഷത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കേണ്ടെന്ന് പിണറായി പറഞ്ഞു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ തടസപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി.

ഇതാണോ മര്യാദയെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. പറയുന്നത് കേള്‍ക്കണം. നിങ്ങളുടെ പിന്നിലിരിക്കുന്നവര്‍ പറയുന്നത് കേട്ടില്ലേ..? പ്രമുഖമായ നിയമസ്ഥാപനമെന്ന് പരിഗണിച്ചാണ് വിമാനത്താവളം ഏല്‍പിച്ചത്. തുക ക്വോട്ട് ചെയ്യുന്നതില്‍ ഒരു ബന്ധവും അവര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെ അറിയാഞ്ഞിട്ടല്ല, പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

Share this story