സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് വയനാട് സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് വയനാട് സ്വദേശി

വയനാട്ടിൽ കൊവിഡ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയയാണ് മരിച്ചത്. 60 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളമുണ്ട പഞ്ചായത്ത് അംഗം ഇബ്രാഹിമിന്റെ ഭാര്യയാണ്

സംസ്ഥാനത്ത് ഇതുവരെ 223 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 58,262 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37,645 പേർ രോഗമുക്തി നേടി.

Share this story