അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം, പ്രതിരോധിക്കാൻ ഭരണപക്ഷം; നിയമസഭ ചേരുന്നു

അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം, പ്രതിരോധിക്കാൻ ഭരണപക്ഷം; നിയമസഭ ചേരുന്നു

ധനബിൽ പാസാക്കുന്നതിന് വേണ്ടി സംസ്ഥാന നിയമസഭ ഇന്ന് ചേരും. സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നുണ്ട്. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പും സഭയുടെ മുന്നിലെത്തും.

കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് സഭ സമ്മേളിക്കുന്നത്. സഭ ചേരുമ്പോൾ തന്നെ ധനകാര്യ ബിൽ പാസാക്കി അവിശ്വാസ ചർച്ചയിലേക്ക് കടക്കും. അഞ്ച് മണിക്കൂറാണ് അവിശ്വാസ ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്.

രാവിലെ പത്ത് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെയാകും ചർച്ച നടക്കുക. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. അതേസമയം ഭൂരിപക്ഷമുള്ള സർക്കാരിന് ഒരുതരത്തിലും പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ ഭയക്കേണ്ട കാര്യമില്ല

എന്നാൽ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പ്രമേയം അവതരിപ്പിച്ച് ജനശ്രദ്ധ നേടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടും.

Share this story