ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒത്തുത്തീർപ്പിനില്ല; മുനീറിന്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി

ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒത്തുത്തീർപ്പിനില്ല; മുനീറിന്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന എംകെ മുനീറിന്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉപകരണങ്ങൾ വാങ്ങിയതിൽ ഒരുവിധത്തിലുമുള്ള അഴിമതിയും നടന്നിട്ടില്ല. ഗുണനിലവാരം ഉറപ്പാക്കി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഉപകരണങ്ങൾ വാങ്ങിയത്.

300 രൂപയ്ക്കുള്ള പിപിഇ കിറ്റ് 1500 രൂപ ചെലവാക്കി വാങ്ങിയെന്ന ആരോപണമാണ് എംകെ മുനീർ ഉന്നയിച്ചത്. ദുർബലമായ ആരോപണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. കേരലാ മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേനയാണ് എല്ലാതരത്തിലുമുള്ള പർച്ചേസും നടത്തുന്നത്. എല്ലാവിധത്തിലുമുള്ള നടപടിക്രമങ്ങളും പാലിച്ചു കൊണ്ടും സുതാര്യമായുമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു

പിപിഇ കിറ്റ്, ലബോറട്ടറി ഉപകരണങ്ങൾ നേരത്തെ തന്നെ ശേഖരിക്കാൻ സാധിച്ചു. ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയത് പ്രകാരം കമ്പനികളുമായി ബന്ധപ്പെട്ട് മെഡിക്കൽ സർവീസ് കോർപറേഷൻ ഇവ ശേഖരിച്ചു. കേന്ദ്ര ഏജൻസികളായ ഡിആർഡിഒ, സിട്ര എന്നിവയുടെ സർട്ടിഫിക്കറ്റുകളുള്ള ഉപകരണങ്ങളേ നമുക്ക് വാങ്ങാൻ സാധിക്കു. ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു ഒത്തുത്തീർപ്പിനും സർക്കാർ തയ്യാറായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു

Share this story