ജോസ് വിഭാഗം വിട്ടുനിന്നത് ജനാധിപത്യവിരുദ്ധ നടപടിയെന്ന് രമേശ് ചെന്നിത്തല; നടപടി വേണമെന്ന് ജോസഫ്

ജോസ് വിഭാഗം വിട്ടുനിന്നത് ജനാധിപത്യവിരുദ്ധ നടപടിയെന്ന് രമേശ് ചെന്നിത്തല; നടപടി വേണമെന്ന് ജോസഫ്

യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് വിഭാഗത്തിലെ രണ്ട് എംഎൽഎമാർ നിയമസഭാ നടപടികളിൽ നിന്ന് വിട്ടുനിന്നത് ജനാധിപത്യ വിരുദ്ധ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് ജനങ്ങൾ വിലയിരുത്തുമെന്നും ചെന്നിത്തല വിമർശിച്ചു.

വിപ്പ് ലംഘിച്ച ജോസ് വിഭാഗത്തിന്റെ നടപടി പാർട്ടി വിരുദ്ധ നടപടിയാണെന്ന് ജോസഫ് വിഭാഗവും ആരോപിച്ചു. ഇരുവരും നടത്തിയത് അച്ചടക്ക ലംഘനമാണ്. നടപടി സ്വീകരിക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.

അവിശ്വാസ പ്രമേയത്തിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് നേതൃത്വം നേരത്തെ പറഞ്ഞിരുന്നു. എങ്കിലും ജോസ് വിഭാഗം എംഎൽഎമാർ നിയമസഭയിലേക്ക് പോകാൻ തയ്യാറായില്ല. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പങ്കെടുത്തില്ല.

വിപ്പ് ലംഘിച്ചതിനാൽ കടുത്ത നടപടി വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ തിരക്കിട്ട നടപടി വേണ്ടെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്.

Share this story