സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആലപ്പുഴയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആലപ്പുഴയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അഷ്‌റഫാണ് മരിച്ചത്. 65 വയസ്സായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു

വൃക്കസംബന്ധമായ അസുഖങ്ങളും അഷ്‌റഫിനുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ശനിയാഴ്ച മരിച്ച ഒരാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനനാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്.

Share this story