സമ്പർക്ക രോഗബാധിതർ 2243, ഉറവിടമറിയാത്ത 175 പേർ; 69 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധ

സമ്പർക്ക രോഗബാധിതർ 2243, ഉറവിടമറിയാത്ത 175 പേർ; 69 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധ

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 2243 പേർക്ക്. ഇതിൽ 175 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെയുള്ള രോഗബാധയിൽ ഏറ്റവുമുയർന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിൽ 445 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 445 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 332 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 205 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 183 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 164 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 145 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 134 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 131 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 111 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.

കൂടാതെ കാസർഗോഡ് ജില്ലയിൽ നിന്നുള്ള 79 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 64 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 50 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസർഗോഡ് ജില്ലയിലെ 14, തൃശൂർ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 9, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 7 വീതവും, പത്തനംതിട്ട ജില്ലയിലെ 3, കോഴിക്കോട്, കൊല്ലം ജില്ലകളിലെ 2 വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

Share this story