തീപിടിത്തം: അക്രമങ്ങൾക്ക് പിന്നിൽ ബിജെപി-കോൺഗ്രസ് ഗൂഢാലോചനയെന്ന് മന്ത്രി ഇ പി ജയരാജൻ

തീപിടിത്തം: അക്രമങ്ങൾക്ക് പിന്നിൽ ബിജെപി-കോൺഗ്രസ് ഗൂഢാലോചനയെന്ന് മന്ത്രി ഇ പി ജയരാജൻ

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് പിന്നാലെ സംസ്ഥാനത്ത് നടന്ന അക്രമാസക്ത സമരങ്ങൾ ബിജെപി-കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി ഇ പി ജയരാജൻ. ഇന്നലെ നേതാക്കളുടെ നേതൃത്വത്തിലാണ് പോലീസിനെ ആക്രമിക്കുകയും തുടർ അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തത്.

പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവിന്റെ റോൾ നിർവഹിക്കണം. അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയല്ല വേണ്ടതെന്നും ഇ പി ജയരാജൻ പറഞ്ഞു. അസംബ്ലി ചർച്ചയിൽ പരാജയപ്പെട്ട് ദയനീയമായ അവസ്ഥയുണ്ടാക്കിയതിന് ഞങ്ങളാരും ഉത്തരവാദികളല്ല. അത് സഹിക്കാനാകാതെ അതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് പുറത്തും അക്രമങ്ങൾ സംഘടിപ്പിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെറുപ്പക്കാരെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുമ്പോൾ അവരുടെ രക്ഷിതാക്കളോട് മറുപടി പറയേണ്ടി വരും. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർ തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share this story