സ്വർണക്കടത്ത്: ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

സ്വർണക്കടത്ത്: ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനിൽ നമ്പ്യാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വർണം പിടികൂടിയ ദിവസം സ്വപ്‌നയും അനിൽ നമ്പ്യാരും ഫോണിൽ രണ്ട് തവണ സംസാരിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്‌ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. സ്വപ്‌നയുടെ മൊഴിയിൽ വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്.

ഫോൺ വിളിച്ചതിന് പിന്നാലെയാണ് സ്വപ്‌ന ഒളിവിൽ പോയത്. ഇതിൽ അനിൽ നമ്പ്യാരുടെ സഹായമുണ്ടോ എന്ന കാര്യവും സ്വർണക്കടത്തിൽ ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

Share this story