പോപുലർ ഫിനാൻസ് പൂട്ടി ഉടമകൾ സ്ഥലം വിട്ടു; നിക്ഷേപകർക്ക് നഷ്ടം 2000 കോടി

പോപുലർ ഫിനാൻസ് പൂട്ടി ഉടമകൾ സ്ഥലം വിട്ടു; നിക്ഷേപകർക്ക് നഷ്ടം 2000 കോടി

പത്തനംതിട്ട വകയാർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പോപുലർ ഫിനാൻസ് അടച്ചുപൂട്ടി ഉടമയും കുടുംബവും മുങ്ങി. നിക്ഷേപകർക്ക് 2000 കോടിയോളം രൂപ നഷ്ടമുണ്ടായതായി പോലീസ് പറയുന്നു. പരാതികൾ കൂടിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പത്തനംതിട്ട എസ് പി കെ.ജി സൈമൺ അറിയിച്ചു.

274 ശാഖകൾ ഉള്ള സ്ഥാപനമാണ് പോപുലർ ഫിനാൻസ്. പെട്ടെന്നുണ്ടായ പ്രതിസന്ധിയാണ് തകർച്ചക്ക് കാരണമെന്ന് സംശയിക്കുന്നു. രണ്ടാഴ്ച മുമ്പാണ് വകയാറിലെ ആസ്ഥാനം അടച്ചുപൂട്ടി ഉടമകളായ ഇണ്ടിക്കാട്ടിൽ റോയ് ഡാനിയേലും ഭാര്യ പ്രഭ ഡാനിയേലും അടങ്ങുന്ന സംഘം സ്ഥലം വിട്ടത്.

കേരളത്തിന് പുറത്തും 1500ലേറെ നിക്ഷേപകർക്ക് പണം തിരിച്ചു കൊടുക്കാനുണ്ടെന്നാണ് കരുതുന്നത്. ആസ്ഥാനം പൂട്ടിയതോടെ മറ്റ് ശാഖകളും പൂട്ടിക്കൊണ്ടിരിക്കുകയാണ്. പണം തിരിച്ചു നൽകാൻ ആവശ്യപ്പെട്ട് നിക്ഷേപകർ എത്തിത്തുടങ്ങിയതോടെയാണ് ഓഫീസുകൾ അടച്ചുപൂട്ടി തുടങ്ങിയത്.

Share this story