തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് ഫയർഫോഴ്‌സ്; അട്ടിമറിയില്ലെന്ന് പോലീസും

തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് ഫയർഫോഴ്‌സ്; അട്ടിമറിയില്ലെന്ന് പോലീസും

സെക്രട്ടേറിയറ്റിലുണ്ടായ തീടിപിത്തം ഷോർട് സർക്യൂട്ട് മൂലമെന്ന് ഫയർ ഫോഴ്‌സ്. വിശദമായ പരിശോധനക്ക് ശേഷമാണ് ഫയർ ഫോഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറും സമാന റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്.

കൂടാതെ പൊതുഭരണ വകുപ്പിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. അഞ്ച് ദിവസത്തെ ദൃശ്യങ്ങൾ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിയ ഫയലുകളുടെ കാര്യത്തിലും വ്യക്തത വരുത്താനാണ് തീരുമാനം. ദുരന്തനിവാരണ കമ്മീഷണർ കെ കൗശികിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച പരിശോധ ആരംഭിച്ചിട്ടുണ്ട്

സംഭവത്തിന് പിന്നിൽ അട്ടിമറി നടന്നിട്ടില്ലെന്നാണ് പോലീസും കരുതുന്നത്. അസ്വാഭാവികമായ നീക്കങ്ങളൊന്നും തീപിടിത്തം ഉണ്ടാകുന്നതിന് മുമ്പ് നടന്നിട്ടില്ല. തീപിടിത്തം നടന്ന മുറി അടഞ്ഞു കിടക്കുകയായിരുന്നു. ആ മുറിയിലേക്ക് അപകടത്തിന് മുമ്പ് ആരും പ്രവേശിച്ചിട്ടില്ല

വാൾഫാൻ കറങ്ങിയുണ്ടായ ചൂട് കൊണ്ട് പ്ലാസ്റ്റിക് ഉരുകി തെറിച്ച് കർട്ടനിലും പേപ്പറിലും മേശപ്പുറത്തേക്കും വീണു. ഇതേ തുടർന്നാണ് തീപിടിത്തമുണ്ടായത്.

Share this story