സ്വർണക്കടത്തിൽ അനിൽ നമ്പ്യാരുടെ ഇടപെടൽ ഗുരുതരം; വി മുരളീധരന്റെ നിലപാടും സംശയകരമെന്ന് സിപിഎം

സ്വർണക്കടത്തിൽ അനിൽ നമ്പ്യാരുടെ ഇടപെടൽ ഗുരുതരം; വി മുരളീധരന്റെ നിലപാടും സംശയകരമെന്ന് സിപിഎം

രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ അന്വേഷിക്കുന്ന കേസിൽ ജനം ടിവി മാധ്യമപ്രവർത്തകന്റെ ഇടപെടൽ സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നയതന്ത്ര ബാഗിലെ സ്വർണക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ വേണ്ട നിർദേശങ്ങൾ അനിൽ നൽകിയതായാണ് വിവരം

ഈ സാഹചര്യത്തിൽ സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി മുരളീധരൻ തുടക്കം മുതലേ സ്വീകരിച്ചുവന്ന നിലപാടും ചേർത്ത് വായിക്കേണ്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ജനം ടിവിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം നടത്തി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. ചോദ്യം ചെയ്യാൽ കഴിഞ്ഞയുടനെ അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക് എന്തോ മറച്ചുവെക്കാനുണ്ടെന്ന് വ്യക്തമായി.

സ്വർണം വന്നത് നയതന്ത്ര ബാഗേജിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാൻ മുരളീധരൻ തയ്യാറാകാത്തതും സംശയാസ്പദമാണ്. പ്രതികൾക്ക് പരോക്ഷ നിർദേശം നൽകുകയാണോ മുരളീധരൻ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുന്നു.

Share this story