ഇടുക്കി രൂപതാ മെത്രാനും അഞ്ച് വൈദികർക്കും കൊവിഡ്; ജില്ലയിൽ ഇന്ന് 49 പുതിയ കേസുകൾ

ഇടുക്കി രൂപതാ മെത്രാനും അഞ്ച് വൈദികർക്കും കൊവിഡ്; ജില്ലയിൽ ഇന്ന് 49 പുതിയ കേസുകൾ

ഇടുക്കിയിൽ ഇന്ന് 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 29 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ഇടുക്കി രൂപതാ മെത്രാനും അഞ്ച് വൈദികർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും മരിയാപുരത്തെ ഒരു കുടുംബത്തിലെ നാല് പേർക്കും രാജക്കാട് മുരിക്കുംതൊട്ടിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കും കൊവിഡ് ബാധിച്ചു.

രോഗബാധിതരായവരിൽ 19 പേർ ഇതര സംസ്ഥാനത്ത് നിന്നും ഒരാൾ വിദേശത്ത് നിന്നും എത്തിയതാണ്. 36 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്.

Share this story