ഇന്ന് 2397 പേർക്ക് കൊവിഡ്, 2317 പേർക്ക് സമ്പർക്കത്തിലൂടെ; 2225 പേർക്ക് രോഗമുക്തി

ഇന്ന് 2397 പേർക്ക് കൊവിഡ്, 2317 പേർക്ക് സമ്പർക്കത്തിലൂടെ; 2225 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2317 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 2225 പേർ ഇന്ന് രോഗമുക്തി നേടി. ആറ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

തലസ്ഥാനത്ത് മാത്രം 408 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഇന്ന് ഇരുന്നൂറിലേറെ കൊവിഡ് കേസുകളാണുള്ളത്.

നിലവിൽ 23,277 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 പരിശോധനകൾ നടന്നു. ഇന്നലെ പുറത്ത് നിന്നും 8,69,655 പേരാണ് കേരളത്തിലേക്ക് എത്തിയത്. ഇതിൽ 3,32,582 പേർ വിദേശത്ത് നിന്നും 5,37,000 പേരിൽ 62 ശതമാനം പേരും റെഡ് സോൺ ജില്ലകളിൽ നിന്നുമാണ് എത്തിയതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Share this story