തരൂരിനെ ചൊല്ലിയുള്ള തർക്കം: കൊടിക്കുന്നിലിന് കെപിസിസിയുടെ താക്കീത്; പരസ്യപ്രസ്താവനകൾ പാടില്ലെന്ന് നിർദേശം

തരൂരിനെ ചൊല്ലിയുള്ള തർക്കം: കൊടിക്കുന്നിലിന് കെപിസിസിയുടെ താക്കീത്; പരസ്യപ്രസ്താവനകൾ പാടില്ലെന്ന് നിർദേശം

ശശി തരൂരിനെ ചൊല്ലി കോൺഗ്രസിൽ രണ്ട് വിഭാഗങ്ങൾ ചേരി തിരിഞ്ഞ് അടി തുടങ്ങിയതോടെ കെപിസിസി രംഗത്ത്. ശശി തരൂരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച കൊടിക്കുന്നിൽ സുരേഷിന് കെപിസിസി താക്കീത് നൽകി. പാർട്ടിക്കുള്ളിലെ നാണംകെട്ട വിഴുപ്പലക്കൽ മാധ്യമങ്ങൾ വാർത്തയായി പരിഹാസ്യമായതിന് പിന്നാലെയാണ് കെ പി സി സിയുടെ രംഗപ്രവേശം

പരസ്യപ്രസ്താവനകൾ പാടില്ലെന്ന് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്താണ് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിക്ക് വഴിവെച്ചത്. കത്തെഴുതിയ നേതാക്കളിലൊരാൾ തരൂരായിരുന്നു. തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വതയില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞിരുന്നു.

കൊടിക്കുന്നിലിനെ വിമർശിച്ചും തരൂരിനെ പിന്തുണച്ചും മറ്റ് വിഭാഗം നേതാക്കളും പരസ്യപ്രതികരണങ്ങളുമായി ഇറങ്ങിയതോടെയാണ് സംസ്ഥാന നേതൃത്വം കൊടിക്കുന്നിലിനെ താക്കീത് ചെയ്തത്.

Share this story