ചെന്നിത്തലക്ക് എന്തൊക്കെയാണ് പറയുന്നതെന്നില്ല; സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ കാണുകയാണ്: മുഖ്യമന്ത്രി

ചെന്നിത്തലക്ക് എന്തൊക്കെയാണ് പറയുന്നതെന്നില്ല; സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ കാണുകയാണ്: മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസിൽ സിപിഎം-ബിജെപി ബന്ധമെന്ന പുതിയ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെയാണ് പറയുന്നതെന്ന് അദ്ദേഹത്തിനില്ല. പഞ്ചവടിപ്പാലത്തിന്റെ കാര്യം അദ്ദേഹം ഓർക്കുന്നത് നല്ലതാണ്. മാഹിയിൽ പാലം തകർന്ന സംഭവത്തിൽ പഞ്ചവടിപ്പാലത്തോടാണ് പ്രതിപക്ഷ നേതാവ് ഉപമിക്കുന്നത്.

യുഡിഎഫ് കാലത്ത് ദേശീയപാതാ വികസനത്തിന് ഒരു നടപടിയും സ്വീകരിച്ചില്ല. എൽ ഡി എഫ് സർക്കാർ ഇതിനാവശ്യമായ നടപടിയെടുത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിൽ കുടുങ്ങിക്കിടന്ന പദ്ധതിയാണ് എൽ ഡി എഫ് പ്രാവർത്തികമാക്കിയത്. വിഭ്രാന്തിയിൽ ചെന്നിത്തല എന്തെക്കെയോ പറയുകയാണ്.

ദേശീയപാതാ അതോറിറ്റിക്കാണ് പാതാവികസനത്തിന്റെ ചുമതല. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇക്കാര്യം അറിയാത്ത വ്യക്തിയല്ല ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാനത്തിന് ഉത്തരവാദിത്വമില്ലെങ്കിലും അത് സംസ്ഥാന സർക്കാരിന്റെ പെടലിക്ക് വെക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. സ്വന്തം ശീലം വെച്ചാണ് ചെന്നിത്തല മറ്റുള്ളവരെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story