സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നു; ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നു; ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം വന്നു. സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹം ഇന്ന് ആരോപിച്ചത്.

ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം നീളുമ്പോൾ അന്വേഷണത്തിന്റെ ഭാവിയിൽ സംശയമുണ്ട്. സിപിഎമ്മും ബിജെപിയും ശത്രുക്കളെ പോലെയാണ് പെരുമാറുന്നതെങ്കിലും ആവശ്യം വരുമ്പോൾ ഇവർ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ കേസ് അട്ടിമറിക്കപ്പെടുമോയെന്ന് സംശയമുണ്ട്. തട്ടിപ്പിന്റെ വിവരങ്ങൾ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു

Share this story