ഗുരുവായൂരിൽ പത്താം തീയതി മുതൽ 1000 പേർക്ക് ദർശനം

ഗുരുവായൂരിൽ പത്താം തീയതി മുതൽ 1000 പേർക്ക് ദർശനം

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്. സെ​പ്റ്റം​ബ​ർ 10 മു​ത​ൽ പ്ര​തി​ദി​നം ആ​യി​രം പേ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഓ​ൺ​ലൈ​ൻ ബു​ക്കിംഗ് ന​ട​ത്തി വെ​ർ​ച്ചൽ ക്യൂ സംവിധാനം ​വ​ഴി കൊവി​സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​ണ് ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക.

നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയ ബലിക്കല്ലിന് സമീപം നിന്ന് ദർശനം നടത്താം. ക്ഷേത്രത്തിനകത്ത് ഒരു സമയം 50 പേരിൽ കൂടുതൽ ഭക്തർ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം. ഇന്ന് മുതൽ വാഹന പൂജ ഏർപ്പെടുത്തുന്നതിനും ഭരണസമിതി തീരുമാനിച്ചു.

Share this story