വെഞ്ഞാറുമ്മൂട് കൊലപാതകം: അക്രമിസംഘത്തിൽ ആറ് പേർ, രക്ഷപ്പെട്ടത് കാറിൽ

വെഞ്ഞാറുമ്മൂട് കൊലപാതകം: അക്രമിസംഘത്തിൽ ആറ് പേർ, രക്ഷപ്പെട്ടത് കാറിൽ

തിരുവനന്തപുരം വെഞ്ഞാറുമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത് ആറ് പേർ. ബൈക്കുകളിലെത്തിയ ഇവർ വാഹനം ഉപേക്ഷിച്ച് കാറിലാണ് രക്ഷപ്പെട്ടത്.

അക്രമം നടത്തിയതിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. ഇന്നലെ രാത്രിയാണ് ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്നത്. കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം പറയുന്നു.

കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കോൺഗ്രസ് പ്രവർത്തകരും ഇന്നലെ നടന്ന കൊലപാതകത്തിൽ പങ്കെടുത്തതായാണ് സൂചന

Share this story