വയനാട് മാനന്തവാടി കൊവിഡ് കെയർ സെന്ററിൽ നിന്ന് രോഗി ചാടിപ്പോയി

വയനാട് മാനന്തവാടി കൊവിഡ് കെയർ സെന്ററിൽ നിന്ന് രോഗി ചാടിപ്പോയി

വയനാട് മാനന്തവാടിയിൽ നിന്ന് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ ചാടിപ്പോയി. ദ്വാരകയിലെ കൊവിഡ് കെയർ സെന്ററിൽ നിന്നാണ് രോഗി ചാടിപ്പോയത്.

കർണാടക ചാമരാജ് നഗർ സ്വദേശി സയ്യിദ് ഇർഷാദാണ് ഇന്നലെ രാത്രിയോടെ രക്ഷപ്പെട്ടത്. ഓഗസ്റ്റ് 27നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്. ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share this story