വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികൾ റിമാന്റിൽ, ഒരു സ്ത്രീ അറസ്റ്റിൽ

വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികൾ റിമാന്റിൽ, ഒരു സ്ത്രീ അറസ്റ്റിൽ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തേമ്പാംമൂട്ടിലെ ഇരട്ടക്കൊല കേസിൽ പ്രതികളെ റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. നാലു പ്രതികളെയാണ് റിമാന്റ് ചെയ്തത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പ്രതികളെ ഒളിക്കാൻ സഹായിച്ച പ്രീജ എന്ന സ്ത്രീയാണ് പിടിയിലായത്.

രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ്(30) കല്ലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റും സി.പി.എം.ബ്രാഞ്ച് അംഗവുമായ ഹക്ക് മുഹമ്മദ്(24) എന്നിവരെയാണ് പത്തോളം വരുന്ന സംഘം രാത്രി 12.20 ഓടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിർത്തിവെട്ടിക്കൊലപ്പെടുത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന ഷഹിർനിസാം (27) നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളിയായിരുന്ന ഹക്ക് മുഹമ്മദ് വിവാഹിതനും ഒരുവയസ്സുള്ള കുഞ്ഞിന്റെ പിതാവുമാണ്.

പച്ചക്കറി കച്ചവടക്കാരനായ മിഥി രാജിന് ഭാര്യയും രണ്ടുമക്കളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽവീട്ടിലേക്ക്മ ടങ്ങുകയായിരുന്ന മിഥിരാജിനെയും ഹക്ക് മുഹമ്മദിനെയും തേമ്പാംമൂട് ജംഗ്ഷനിൽവച്ച് ഒരുസംഘം വിളിച്ചിറക്കുകയായിരുന്നു. വാളും കത്തിയുമായി സംഘം ഇവരെ ആക്രമിച്ചു, ഇവർ ചെറുത്തുനൽക്കാൻ ശ്രമിച്ചെങ്കിലും മാരകമായി മുറിവേറ്റ് നിലം പതിച്ചു. മിഥിലാജ്‌ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഹക്ക് മുഹമ്മദിനെ നാട്ടുകാർ വെഞ്ഞാറംമ്മൂട് മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഷഹിർ അക്രമികളിൽനിന്ന് രക്ഷപെട്ടു. ഇയാളിൽനിന്ന് ലഭിച്ചവിവരത്തിനടിസ്ഥാനത്തിലാണ് പോലീസ് അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചത്.
സമീപത്തെകടയിലുണ്ടായിരുന്നസിസിടിവി തിരിച്ചുവച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ മറ്റൊരു സിസിടിവി യിൽ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.അക്രമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾലഭിക്കിനിത് സഹായകരമായി. ഐ.എൻ.ടിയുസി പ്രാദേശിക നേതാവ് അടക്കം പത്തോളം പേർ പോലീസ് പിടിയിലായിട്ടുണ്ട്. ഇന്നലെ തടിമില്ലിൽനിന്നാണ് ഷിജിത്തെന്ന കോൺഗ്രസ് പ്രവർത്തകനെ പോലീസ് പിടികൂടിയത്. അക്രമിഖൽ മുമ്പും കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇരട്ടക്കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രഅന്വേഷണം നടത്തുന്നതിന് പോലീസിന് നിർദ്ദേശം നൽകി.

കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് സി.പി.എം.സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കൊലപാതകത്തെക്കുറിച്ച്‌ സമഗ്രഅന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ രണ്ടിന് സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ സി.പി.എം.ആഹ്വാനം ചെയ്തു.

മിഥിരാജിന്റെയും ഹക്ക് മുഹമ്മദിന്റെയും കൊലപാതകം നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്ന് മന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തി.ഇക്കഴിഞ്ഞ ദിവസംപോലും കോൺഗ്രസിന്റെ പരിപാടിയിൽ പ്രതികൾ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടൂർ പ്രകാശ് എം.പി.യുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ കുറ്റപ്പെടുത്തി.

Share this story