ഫൈസൽ വധശ്രമക്കേസിൽ ഇടപെട്ടിട്ടില്ലെന്ന് അടൂർ പ്രകാശ്; സിബിഐ അന്വേഷിക്കട്ടെയെന്നും എംപി

ഫൈസൽ വധശ്രമക്കേസിൽ ഇടപെട്ടിട്ടില്ലെന്ന് അടൂർ പ്രകാശ്; സിബിഐ അന്വേഷിക്കട്ടെയെന്നും എംപി

ഫൈസൽ വധശ്രമക്കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളി കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശ്. എംപി ആയതിനാൽ നിരവധി പേർ വിളിക്കുകയും ആവശ്യങ്ങൾ പറയുകയും ചെയ്തിട്ടുണ്ട്. ന്യായമായ കാര്യങ്ങളിൽ ഇടപെട്ടിട്ടുമുണ്ട്.

ഫൈസൽ വധശ്രമക്കേസുമായി തനിക്ക് ബന്ധമില്ല. നേരത്തെ അടൂർപ്രകാശിനെതിരെ ഡിവൈഎഫ്‌ഐ ഒരു ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ഫൈസൽ വധശ്രമ കേസിൽ പോലീസ് സ്‌റ്റേഷനിൽ വിളിച്ചതിന് തെളിവായാണ് ഓഡിയോ പുറത്തുവിട്ടത്. പ്രതി ഷജിത്താണ് ശബ്ദരേഖയിൽ വെളിപ്പെടുത്തുന്നത്.

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യങ്ങൾ പുറത്തുവരട്ടെ. തന്റേടവും ധൈര്യവുമുണ്ടെങ്കിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. വെഞ്ഞാറുമൂട് പോലീസ് സ്‌റ്റേഷനിൽ റൂറൽ എസ് പിയാണ് ഭരണം നടത്തുന്നത്. റൂറൽ എസ് പിയുടെ രാഷ്ട്രീയ ചരിത്രം ഞാനടക്കമുള്ള പൊതുപ്രവർത്തകർക്കറിയാം. എസ് പിയെ മാറ്റി നിർത്തി കേസിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

Share this story