തൊടുപുഴയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ ഏഴ് പേർ പിടിയിൽ

Share with your friends

തൊടുപുഴയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിലായി. ജനയുഗം പത്രത്തിന്റെ ലേഖകനെ ആക്രമിച്ച കേസിൽ ഏഴ് കരിമണ്ണൂർ സ്വദേശികളാണ് പിടിയിലായത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ബിപിൻ, അജി, ഷെമന്റോ, ശ്യാം, ഷാജി, ഫ്‌ളമന്റ് എന്നിവരാണ് പിടിയിലായത്. തിരുവോണ ദിവസം രാത്രിയാണ് ഇവർ ജനയുഗം ജില്ലാ റിപ്പോർട്ടർ ജോമോൻ സേവ്യറിനെ ആക്രമിച്ചത്. വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് തർക്കം നടക്കുന്നതിനിടെ ഈ വഴിയെത്തിയ ജോമോനെ അക്രമി സംഘം മർദിക്കുകയായിരുന്നു

തലയ്ക്ക് മർദനമേറ്റ ജോമോന്റെ മുഖത്ത് എട്ട് തുന്നലുണ്ട്. 18നും 23നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ ഏഴ് പേരും. കേസിൽ ഇനി അഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!