പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ പുതിയ അപേക്ഷ

പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ പുതിയ അപേക്ഷ

തിരുവനന്തപുരം: പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കിപ്പണിയാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേരളത്തിന്റെ പുതിയ അപേക്ഷ. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയാൽ പരമാവധി 20 വർഷം മാത്രമേ പാലത്തിന് ആയുസ് ഉണ്ടാകുകയുള്ളവെന്നും പാലം പുതുക്കി പണിതാൽ 100 വർഷം വരെ നിലനിൽക്കുമെന്നും അപേക്ഷയിൽ സർക്കാർ വ്യക്തമാക്കുന്നു.

അടിയന്തരമായി പാലാരിവട്ടം മേൽപ്പാലം ഗതാഗത യോഗ്യമാക്കണം. അല്ലെങ്കിൽ കൊച്ചിയിലെ ഗതാഗതം സ്തംഭിക്കും. സെപ്റ്റംബറിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം തുറക്കുന്നത് പാലാരിവട്ടത്തെ സ്ഥിതി രൂക്ഷമാക്കുമെന്നും സർക്കാർ അപേക്ഷയിൽ ബോധിപ്പിച്ചു.ബല പരിശോധന നടത്തിയതു കൊണ്ടു മാത്രം പാലം നിലനിൽക്കുമോ എന്നറിയാൻ സാധിക്കില്ല. പാലത്തെക്കുറിച്ച് പഠിച്ച പല വിദഗ്ദ സമിതികളും പാലം അതീവഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടാണ് നൽകിയതെന്നും അപേക്ഷയിൽ വ്യക്തമാക്കി. സുപ്രീംകോടതി വെള്ളിയാഴ്ച അപേക്ഷ പരിഗണിക്കും.

Share this story