ടൂറിസ്റ്റ് വാഹന ഉടകളുടെ കണ്ണുനീർ കാണാതെ സംസ്ഥാന സർക്കാർ: എൽ ജെ പി

ടൂറിസ്റ്റ് വാഹന ഉടകളുടെ കണ്ണുനീർ കാണാതെ സംസ്ഥാന സർക്കാർ: എൽ ജെ പി

കോഴിക്കോട്: കോവിഡ് മഹാ മാരി കാരണം ടൂറിസ്റ്റ് ബസ് ഉടകൾ കൊടിയ യാതനകൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. പല വാഹന ഉടമകളും ലക്ഷങ്ങൾ ലോൺ എടുത്താണ് വാഹനങ്ങൾ വാങ്ങിയത് എന്നും സർക്കാറിന് അറിയാം. ഈ കോവിഡ് കാലത്ത് ഇവർക്ക് വാഹനങ്ങൾക്ക് ഓഡറുകൾ ഒന്നും തന്നെ ഇല്ലാതെ ജീവിതം വഴിമുട്ടി ഇരിക്കുകയാണ് എന്നത് സർക്കാർ മനസിലാക്കണം എന്ന് എൽജെപി സ്റ്റേറ്റ് പ്രസിഡണ്ട് മെഹബൂബ് പറഞ്ഞു.

മൊറട്ടോറിയം നീട്ടി കിട്ടിയിട്ടില്ലങ്കിൻ വാഹന ഉടമകൾ എന്ത് ചെയ്യും എന്ന് അദേഹം ചോദിക്കുന്നു. കോ വിഡ് കാരണം അധിക ടൂറിസ്റ്റ് വാഹനങ്ങളും സ്റ്റോപ്പേജ് കൊടുത്ത് നിർത്തിയിട്ടിരിക്കുകയാണ്. ഈ വാഹനങ്ങൾ എല്ലാം റോഡിൽ ഇനി ഇറക്കണം എങ്കിൽ ലക്ഷങ്ങൾ ചിലവാക്കേണ്ടി വരും. അതിന് ഒപ്പം തന്നെ ഫിനാൻസുകാരുടെ ഭീഷണികളും വരും. അപ്പോൾ ഇതിന് എല്ലാം ഉള്ള പണത്തിന് ഇവർ എവിടെ പോവും എന്നത് സർക്കാറിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ തീരുമാനം ഉണ്ടാവണം.

മൊറോട്ടോറിയം രണ്ട് വർഷമെങ്കിലും നീട്ടികൊടുക്കുകയും പിഴപലിശ ഒഴിവാക്കി കൊടുക്കുകയും ചെയ്താൽ വാഹന ഉടമകൾക്ക് അത് വലിയ ഒരു ആശ്വാസമായിരിക്കും. സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് ഇത് വരെ യാതൊരു വിധ ആനുകൂല്യങ്ങളും ടൂറിസ്റ്റ് വാഹന ഉടമകൾക്ക് കിട്ടിയിട്ടില്ല എന്നും ലോക് ജൻശക്തി പാർട്ടി സ്റ്റേറ്റ് പ്രസിഡണ്ട് കുറ്റപ്പെടുത്തി.

Share this story