വെഞ്ഞാറമ്മൂട് കൊലപാതകം: ഉണ്ണിയെ ഭാരവാഹിത്വത്തിൽ നിന്ന് കോൺഗ്രസ് പുറത്താക്കാത്തത് എന്തേയെന്ന് ഡിവൈഎഫ്‌ഐ

വെഞ്ഞാറമ്മൂട് കൊലപാതകം: ഉണ്ണിയെ ഭാരവാഹിത്വത്തിൽ നിന്ന് കോൺഗ്രസ് പുറത്താക്കാത്തത് എന്തേയെന്ന് ഡിവൈഎഫ്‌ഐ

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൽ ഡിസിസി നേതൃത്വത്തിനും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ. ഇന്നലെ അറസ്റ്റിലായ ഉണ്ണി കോൺഗ്രസ് ഭാരവാഹിയാണ്. അറസ്റ്റിലായ പ്രവർത്തകരെ ഇതുവരെ കോൺഗ്രസ് പുറത്താക്കിയിട്ടില്ല. കൊലയാളികളെ കോൺഗ്രസ് സംരക്ഷിക്കുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കോൺഗ്രസ് ആക്ഷേപിക്കുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമൻ നായർ അക്രമത്തിന്റെ നേരിട്ടുള്ള ആസൂത്രണത്തിൽ പങ്കെടുത്തു. അറസ്റ്റിലായ ഉണ്ണി ഐഎൻടിയുസി മണ്ഡലം പ്രസിഡന്റാണ്. കോൺഗ്രസ് വാർഡ് പ്രസിഡന്റുമാണ്.

കേസിൽ പ്രതിയായ ഷജിത്തിനെ അടൂർ പ്രകാശ് നേരിൽ കണ്ടു. കൊല്ലപ്പെട്ട മിഥിലാജിന്റേത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശങ്ങൾ വ്യാജമാണ്. കൊല്ലപ്പെട്ടവരുടെ കൈയിൽ ആയുധമുണ്ടായിരുന്നില്ലെന്നും റഹീം പറഞ്ഞു

Share this story