വെഞ്ഞാറുമ്മൂട് ഇരട്ടക്കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഐഎൻടിയുസി നേതാവ് ഉണ്ണി പിടിയിൽ

വെഞ്ഞാറുമ്മൂട് ഇരട്ടക്കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഐഎൻടിയുസി നേതാവ് ഉണ്ണി പിടിയിൽ

വെഞ്ഞാറുമ്മൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ ഐഎൻടിയുസി-കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ കൊലയാളി സംഘത്തിലുണ്ടായിരുന്ന ഉണ്ണിയാണ് പിടിയിലായത്. മദപുരത്തുള്ള ഒരു പാറയുടെ മുകളിൽ നിന്നാണ് ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

കൊലയാളി സംഘത്തിലുണ്ടായിരുന്ന മൂന്ന് പേർ ഇതിനോടകം പിടിയിലായി. ഉണ്ണിയെ കൂടാതെ സജീവ്, സനൽ എന്നീ കോൺഗ്രസുകാർ നേരത്തെ പിടിയിലായിരുന്നു. രണ്ടാം പ്രതി അൻസാറിനായുള്ള തെരച്ചിൽ തുടരുകയാണ്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച വനിതാ കോൺഗ്രസ് നേതാവ് ഉൾപ്പെടെ ഏഴ് പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു

ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നിവരെ റിമാാൻഡ് ചെയ്തു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് വെട്ടിക്കൊന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

Share this story