വെഞ്ഞാറമ്മൂട് കൊലപാതകം: മുഖ്യപ്രതിയായ കോൺഗ്രസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു; മരച്ചില്ല പൊട്ടി താഴെ വീണു

വെഞ്ഞാറമ്മൂട് കൊലപാതകം: മുഖ്യപ്രതിയായ കോൺഗ്രസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു; മരച്ചില്ല പൊട്ടി താഴെ വീണു

വെഞ്ഞാറമ്മൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയായ ഉണ്ണി തൂങ്ങിമരിക്കാൻ ശ്രമം നടത്തിയിരുന്നതായി പോലീസ്. ഒളിവിൽ കഴിയവെ മദപുരത്തെ മലമുകളിൽ മരക്കൊമ്പിൽ തൂങ്ങിമരിക്കാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ മരക്കൊമ്പ് പൊട്ടി ഇയാൾ താഴെ വീഴുകയായിരുന്നു

ഐഎൻടിയുസി-കോൺഗ്രസ് പ്രാദേശിക നേതാവാണ് കൊലപാതകം നടത്തിയ ഉണ്ണി. ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഉണ്ണിയുടെ അറസ്റ്റോടെ പിടിയിലായവരുടെ എണ്ണം എട്ടായി. തിരിച്ചറിഞ്ഞ പ്രതികളിൽ അൻസാർ എന്ന കോൺഗ്രസുകാരനെ കൂടിയാണ് ഇനി പിടികൂടാനുള്ളത്.

തിരുവോണത്തിന് തലേന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകരായ മുഹമ്മദ് ഹഖ്, മിഥിലാജ് എന്നീ യുവാക്കളെ കോൺഗ്രസുകാർ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ

Share this story