ചവറ ഉപതെരഞ്ഞെടുപ്പ്: ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥി

ചവറ ഉപതെരഞ്ഞെടുപ്പ്: ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥി

ചവറ ഉപതെരഞ്ഞെടുപ്പിൽ ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥിയാകും. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫ് പ്രവർത്തനം ആരംഭിച്ചിരുന്നു. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കും. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിൽ പോലും ഷിബു ബേബി ജോൺ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ എല്ലായ്‌പ്പോഴും നിൽക്കുന്ന നേതാവാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു

Share this story