സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോസ്ഥരെ വാഹനം ഇടിപ്പിച്ച് കൊലപ്പടുത്താൻ ശ്രമിച്ചു; ഉദ്യോഗസ്ഥർക്ക് പരുക്ക്

സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോസ്ഥരെ വാഹനം ഇടിപ്പിച്ച് കൊലപ്പടുത്താൻ ശ്രമിച്ചു; ഉദ്യോഗസ്ഥർക്ക് പരുക്ക്

കരിപ്പൂരിൽ സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു. വിമാനത്താവളത്തിനടുത്താണ് സംഭവം. അപകടത്തിൽ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇതിന് പിന്നാലെ സ്വർണക്കടത്തുകാരുടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. സംഘത്തിലെ ഒരാൾക്കും പരുക്കേറ്റു

വാഹനത്തിൽ നിന്ന് സ്വർണം പിടികൂടി. മലപ്പുറം സ്വദേശി ഷീബയുടെ പേരിലുള്ള വാഹനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐ ഡ്രൈവർ നജീബ്, ഇന്റലിജൻസ് ഓഫീസർ ആൽബർട്ട് ജോർജ് എന്നിവർക്കാണ് പരുക്കേറ്റത്. സ്വർണം കടത്തിയ ഊർങ്ങാട്ടിരി സ്വദേശി നിസാർ പിടിയിലായി.

Share this story