വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരൻ എംപി. ഇരട്ടക്കൊലപാതകത്തിന്റെ കൂടുതൽ അന്വേഷണത്തിലേക്ക് പോലീസ് കടക്കുന്നില്ല. ഭീഷണികളുള്ള ആളുകൾ എന്തിനാണ് അർധരാത്രി പുറത്തിറങ്ങിയതെന്നും മുരളീധരൻ ചോദിച്ചു

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് ശരിവെക്കുന്നതാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ. ബോംബ് നിർമാണം സിപിഎമ്മിന് വ്യവസായമാണ്. നിർമാണത്തിൽ നിന്ന് പിൻമാറാൻ സിപിഎം തയ്യാറായിട്ടില്ല. ജനങ്ങൾക്ക് നൽകിയ ഉറപ്പ് കൊണ്ടാണ് കോൺഗ്രസ് തിരിച്ചടിക്കാത്തത്.

കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ഉൾപ്പെട്ട മാഫിയ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.

Share this story