കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു; പേട്ടയിലേക്കുള്ള പാതയുടെ ഉദ്ഘാടനം ഇന്ന്

കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു; പേട്ടയിലേക്കുള്ള പാതയുടെ ഉദ്ഘാടനം ഇന്ന്

കൊവിഡിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് രാവിലെ മുതൽ സർവീസ് പുനരാരംഭിച്ചു. രാവിലെ ഏഴ് മണി മുതലാണ് സർവീസുകൾ ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും സുരക്ഷിത യാത്രയാണ് മെട്രോ അധികൃതർ വാഗ്ദാനം ചെയ്യുന്നത്.

കൊച്ചി മെട്രോയുടെ പേട്ടയിലേക്ക് നീട്ടിയ ലൈനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ന് നിർവഹിക്കും. നിലവിൽ ആലുവ മുതൽ തൈക്കൂടം വരെയായിരുന്നു സർവീസ്. ഇന്ന് മുതൽ പേട്ട വരെയാകും. തൈക്കുടത്ത് നിന്ന് ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്.

22 സ്റ്റേഷനുകളുമായി മെട്രോയുടെ ദൂരം 24.9 കിലോമീറ്ററാകും. പേട്ട തുറക്കുന്നതോടെ കൊച്ചി മെട്രോയിൽ ഡിഎംആർസിയുടെ ചുമതലകൾ പൂർത്തിയായി. മറ്റ് പാതകളുടെ നിർമാണം കെ എം ആർ എൽ നേരിട്ടാണ് നടത്തുന്നത്.

Share this story