കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണം, ഉടൻ പ്രഖ്യാപിക്കണമെന്നും ജോസഫ് വിഭാഗം

കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണം, ഉടൻ പ്രഖ്യാപിക്കണമെന്നും ജോസഫ് വിഭാഗം

കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫിൽ തർക്കം മുറുകി. സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. യുഡിഎഫ് ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തണം. മുന്നണി യോഗത്തിന് മുമ്പ് നേതാക്കളെ കണ്ട് ഇക്കാര്യം ആവശ്യപ്പെടും

ജോസ് വിഭാഗത്തിന് സീറ്റ് നൽകി യുഡിഎഫിനൊപ്പം നിർത്തണമെന്നും ആവശ്യമുയർന്നതോടെയാണ് ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചത്. അതേസമയം തർക്കം നീണ്ടുപോയാൽ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കോൺഗ്രസ് നേതാക്കളെ കാണാൻ ജോസഫ് വിഭാഗം തീരുമാനിച്ചത്.

ജോസ് കെ മാണി നിലവിൽ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതിനാൽ നിയമപ്രശ്‌നമുണ്ടാകില്ലെന്നും ജോസഫ് വിഭാഗം വാദിക്കുന്നു. എന്നാൽ ജയസാധ്യത പരിഗണിക്കണമെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്.

Share this story