ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ഇ. ഡി റിപ്പോർട്ട്

ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ഇ. ഡി റിപ്പോർട്ട്

ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. സ്വപ്‌ന സുരേഷിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ കുറ്റാരോപിതർ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന സംശയം വ്യക്തമായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു

കേസുമായി ബന്ധപ്പെട്ട് ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുകയാണ്. ഇതിന് പുറമെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇരുപതിലധികം പേരെ ചോദ്യം ചെയ്യണമെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു. ഉന്നതൻ ആരെന്ന് ഇ ഡി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം നിലവിൽ ചോദ്യം ചെയ്യലിന് ഹാജരായ ബിനീഷ് കോടിയേരിയെയാണ് ഉദ്ദേശിക്കുന്നതെന്ന സൂചനയുമുണ്ട്.

Share this story